കാട്ടാക്കട: രാഷ്ട്രപതിഭവനില്‍ ജോലി വാഗ്ദാനംചെയ്ത് നിരവധിപ്പേരില്നിന്നു പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ കരസേനാ ഉദ്യോഗസ്ഥന് പിടിയില്‍. ബാലരാമപുരം ആമച്ചല്‍ മേലേ പുത്തന്‍വീട്ടില്‍ മനു(29)വിനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തത്.
കരസേനയില്‍ ഡെറാഡൂണില്‍ ലാബ് ടെക്നീഷന്‍ ജോലിയിലിരിക്കേ രാഷ്ട്രപതിഭവനില്‍ ജോലി വാഗ്ദാനംചെയ്ത് കാട്ടാക്കട സ്വദേശികളായ എട്ടു പേരില്‍നിന്നായി 13.25 ലക്ഷം രൂപ തട്ടിയെടുത്തതായി 2017-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
സമാനമായ രീതിയില്‍ ഒരാളില്‍നിന്നു പണം തട്ടാനുള്ള ശ്രമത്തിനിടെ നേരത്തേ തട്ടിപ്പിനിരയായവര്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തട്ടിപ്പ് കേസ് ഉണ്ടായതോടെ പ്രതിയെ കരസേനയില്‍നിന്നു പുറത്താക്കിയിരുന്നതായി കാട്ടാക്കട പോലീസ് പറഞ്ഞു. തട്ടിപ്പുകേസ് ഉണ്ടായതിനു ശേഷവും പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിരുന്നതായും അതിനാല്‍ തുടര്‍ന്നും ഇയാള്‍ പലരെയും തട്ടിച്ചതായി സംശയമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.