ജയ്പുര്‍: രാജസ്ഥാനില്‍ വയോധികയെ കൊലപ്പെടുത്തി മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ഹനുമാന്‍ഘട്ട് ജില്ലയിലെ പിലിബാങ്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുരേന്ദര്‍ എന്ന മാണ്ഡിയ(19)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ദുല്‍മാന ഗ്രാമത്തില്‍ താമസിക്കുന്ന 60 വയസ്സുകാരിയെ യുവാവ് അതിദാരുണമായി കൊലപ്പെടുത്തിയത്. 

വിധവയായ 60-കാരിയെ യുവാവ് വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയോധിക ഇത് ചെറുത്തതോടെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. 

കൃത്യം നടത്തിയ ശേഷം വയോധികയുടെ സഹോദരീഭര്‍ത്താവിനോട് പ്രതി ഇക്കാര്യം പറഞ്ഞിരുന്നു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും എന്താണ് കൊലപ്പെടുത്താന്‍ കാരണമെന്നും സുരേന്ദര്‍ വിശദീകരിച്ചു. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 

കൊലപാതകം നടത്തിയതിന്റെ തലേദിവസവും പ്രതി 60-കാരിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം ഇവരുടെ മൊബൈല്‍ഫോണും പ്രതി തട്ടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: youth arrested in hanumangarh rajasthan for killing old woman accused sexually assaulted dead body