അഞ്ചാലുംമൂട് : മോഷ്ടിച്ച ബൈക്കുമായി ബൈപ്പാസിലൂടെ വരുന്നതിനിടെ പെട്രോള്‍തീര്‍ന്ന് വഴിയില്‍ നിന്നതിനെ തുടര്‍ന്ന് യുവാവ് പോലീസ് പിടിയിലായി.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പുരന്നൂര്‍ ഊരാളിവിളാകത്ത് പുത്തന്‍വീട്ടില്‍ അഭിജിത്ത് (24) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ലഹരിമരുന്നുകച്ചവട ലോബിയിലെ കണ്ണിയാണെന്നു സംശയിക്കുന്നു.
വെള്ളിയാഴ്ച പകല്‍ എട്ടുമണിയോടെ ബൈപ്പാസിലെ മങ്ങാട് പാലത്തിനുസമീപം ആഡംബര ബൈക്കുമായി നില്‍ക്കുന്നതു കണ്ട പോലീസ് പട്രോളിങ് സംഘം ബൈക്കിനു സമീപമെത്തിയപ്പോള്‍ അഭിജിത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ എ.എസ്.ഐ. രാജേഷ്‌കുമാറിനെ മര്‍ദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവം കണ്ട നാട്ടുകാര്‍കൂടി ചേര്‍ന്നതോടെ അഭിജിത്ത് പിടിയിലായി. ബൈക്ക് പാരിപ്പള്ളി കൊടിമൂട്ടില്‍ഭാഗത്ത് റോഡുവക്കില്‍നിന്ന് മോഷ്ടിച്ചതാണെന്നു കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested in bike theft case in kollam