എലത്തൂര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 18-കാരിയെ വിവാഹവാഗ്ദാനം നല്‍കി വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി.അത്താണിക്കല്‍ ബീച്ചിലെ തൈക്കൂട്ടം പറമ്പില്‍ ടി.പി. ഏകനാഥ് (21) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ജൂലായ് അഞ്ചുമുതല്‍ എട്ടുവരെ ജെട്ടി റോഡ്, സരോവരം പാര്‍ക്ക്, ഗുജറാത്തി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്.

എലത്തൂര്‍ സി.ഐ. എ. സായുജിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ വീടിന് പരിസരത്തുവെച്ച് അറസ്റ്റുചെയ്തത്.