ഓച്ചിറ: നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലുംപീടിക കോമളത്ത് വീട്ടില്‍ മുരുകനെ(24)യാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

മാതാപിതാക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ ദിവസങ്ങളില്‍ പീഡിപ്പിച്ചു. നിരന്തരപീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഓച്ചിറ സി.ഐ. വിനോദ്, എസ്.ഐ. നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.