കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി. പുന്നത്തല ചേരിയില്‍ സര്‍പ്പക്കുഴിക്ക് സമീപം സണ്‍ഡേ കോളനിയില്‍ ടി.സി.ആര്‍.എ.-33, വില്ലിമംഗലം വീട്ടില്‍ ആര്‍.രോഹിന്‍ (വാവ-22) ആണ് പിടിയിലായത്.

17-കാരിയായ പെണ്‍കുട്ടി വീട്ടില്‍ അസ്വാഭാവികമായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കൗണ്‍സലറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലുമാണ് ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.തുടര്‍ന്ന് പ്രതിയെ തിരുമുല്ലവാരത്തുനിന്ന് പോലീസ് പിടികൂടി. 

കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക് ബി., എസ്.ഐ. ആശ ഐ.വി., എസ്.സി.പി.ഒ.മാരായ ബിനു, മിനി തുടങ്ങിയവരടങ്ങിയ സംഘം പ്രതിയെ റിമാന്‍ഡ് ചെയ്തു.