അമ്പലപ്പുഴ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയംനടിച്ചു പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവ് പിടിയില്‍.

പുറക്കാട് പഴയങ്ങാടി കടപറ വീട്ടില്‍ മനോജി(മനു-21)നെയാണ് അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു കേസ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. എസ്.ഐ. ടോണ്‍സണ്‍ പി. ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, മനീഷ്, സുനില്‍, ജോജി, ദിനു വര്‍ഗീസ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.