ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പിഡിപ്പിച്ച പ്രതിയെ ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തു. പയ്യോളി സ്വദേശി പുതിയോട്ടില്‍ ഫഹദ് (28) ആണ് പിടിയിലായത്.
ജനുവരി 12-ന് വള്ളിയോത്ത് മാതാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹവാഗ്ദാനം നല്‍കി പയ്യോളിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. 15-ന് പയ്യോളിയിലെ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു.
അഞ്ചുദിവസത്തോളം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. പയ്യോളിയിലെ മറ്റൊരുവീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന പ്രതിയെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടിയത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ജീവന്‍ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.ഐ. മധു മൂത്തേടത്ത്, സി.പി.ഒ.മാരായ റിനീഷ്, അജേഷ്, ബിജേഷ്, ഡ്രൈവര്‍ ഗണേശന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: youth arrested for raping minor girl