ചിറയിന്‍കീഴ്: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെടുങ്ങണ്ട വിളബ്ഭാഗം മലവിള ലക്ഷം വീട്ടില്‍ അഖിലി (20) നെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് സുഹൃത്തിനോടൊപ്പം തമിഴ് നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചുതെങ്ങ് ഇന്‍സ്പെക്ടര്‍ ചന്ദ്രദാസ്, എസ്.ഐ. ഗോപകുമാര്‍, എ.എസ്.ഐ. മണികണ്ഠന്‍, സി.പി.ഒ.മാരായ ഷിജു, ആര്‍ഷന്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.ഫിറോസ്ഖാന്‍, എ.എസ്.ഐ. മാരായ ബിജുകുമാര്‍, ആര്‍.ബി.ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: youth arrested for raping minor girl