വലിയതുറ: ഹോട്ടലിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്ത യുവാവ് അറസ്റ്റില്‍.എറണാകുളം പള്ളിപ്പുറം ചേറായി സ്വദേശി ആഷിക്കിനെ(21)യാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

വിദേശത്ത് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലായിരുന്നു. പെണ്‍കുട്ടി തിരുവനന്തപുരം വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് പെണ്‍കുട്ടിയെ സ്വീകരിച്ചശേഷം ഇയാള്‍ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ടുവെന്നുമാണ് പെണ്‍കുട്ടി നല്‍കിയ പരാതി. 2019-ലായിരുന്നു സംഭവം.

എറണാകുളത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.പ്രകാശ്, എസ്.ഐ.മാരായ അഭിലാഷ് എം. അലീനാ സൈറസ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, സി.പി.ഒ.മാരായ മനു, ജിജി, മുഹമ്മദ് താസിം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.