അന്തിക്കാട്: ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടിരുന്ന ഒമ്പതുവയസ്സുകാരിയായ വിദ്യാര്‍ഥിനിയുടെ വാട്സാപ്പിലേക്ക് വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിച്ച കേസിലെ പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 

ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സുധാകരഭവനത്തില്‍ എസ്. ആദര്‍ശിനെയാണ് അന്തിക്കാട് എസ്.എച്ച്.ഒ. പ്രശാന്ത് ക്ലിന്റ്, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ എറണാകുളത്തെ സ്വകാര്യകമ്പനിയില്‍ ക്ലീനിങ് തൊഴിലാളിയാണ്.