തിരുവനന്തപുരം: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അരുണ്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഇന്നലെ രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

Content Highlights: Young man was stabbed to death by his wife and boyfriend In Thiruvananthapuram