മറയൂര്‍: തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുനില്‍ പരമേശ്വരനെ ചെക്ക് കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി വാറന്റ് പിന്‍വലിച്ചതിനാല്‍ മണിക്കൂറുകള്‍ക്കകം വിട്ടയച്ചു.
ഹാജരാക്കാന്‍ മറയൂരില്‍നിന്ന് വര്‍ക്കല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്കു കൊണ്ടും പോകുംവഴിയാണ് വാറന്റ് പിന്‍വലിച്ചെന്ന അറിയിപ്പ് കിട്ടിയത്.
ബുധനാഴ്ച രാവിലെ ഒന്‍പതിന് അവിടെനിന്നാണ് അറസ്റ്റ് ചെയ്യുന്നത്. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കേസില്‍ കലാശിച്ചത്.
ഒന്നര കോടി രൂപയോളം സുനില്‍ പരമേശ്വരന്‍ തനിക്ക് നല്‍കാനുണ്ടെന്നും വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്നും ആരോപിച്ച് വര്‍ക്കല സ്വദേശി അശോക് കുമാര്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു.
Content Highlights: writer sunil parameswaran arrested by police later released