അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വിവാഹത്തിനു വിസമ്മതിച്ച യുവാവിന്റെമേല്‍ യുവതി ആസിഡൊഴിച്ചു. ജീവന്‍ഗഢ് സ്വദേശിയായ ഫൈസദ് എന്ന ഇരുപതുകാരനാണ് ആക്രമിക്കപ്പെട്ടത്.

ആറുമാസമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഒരുമാസമായി യുവാവ് അവഗണിച്ചതിനെത്തുടര്‍ന്ന് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും വിസമ്മതിച്ചതിനാലാണ് യുവതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിക്കെതിരേ ആസിഡാക്രമണത്തിന് കേസെടുത്ത പോലീസ് അറസ്റ്റു രേഖപ്പെടുത്തി.

ആസിഡ് വീണ് കണ്ണുകള്‍ക്കു സാരമായി പരിക്കേറ്റ യുവാവിനെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചുവരുകയാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു.

Content Highlight: women throws Acid on boyfriend for refusing to marry her in Aligarh