കോട്ടയം: ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചു. കോട്ടയം ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍മുന്‍ വശത്ത്‌ ഇന്ന് രാവിലെയാണ്‌ സംഭവം. വഴിയിലൂടെ നടന്ന് വരികയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു.

പ്രതികളെത്തിയ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സി.സി.ടി.വിയില്‍ല്‍ പ്രതികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.