കോഴിക്കോട്: പേഴ്‌സ് കവര്‍ന്ന് അതിലെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന യുവതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കോഴിക്കോട് നന്മണ്ടയിലെ എ.ടി.എം സെന്ററില്‍ നിന്നാണ് യുവതി പണം പിന്‍വലിച്ചത്. 

പേഴ്‌സിലുണ്ടായിരുന്ന ഡയറിയില്‍ എഴുതിവെച്ച പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പലതവണയായി 36000 രൂപ യുവതി പിന്‍വലിച്ചതായി കസബ പോലീസ് എസ്.ഐ വി.സജിത് അറിയിച്ചു. 

മുഖം മറച്ചാണ് യുവതി എ.ടി.എം സെന്ററില്‍ കയറിയത്. അതുകൊണ്ട് തന്നെ യുവതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.