ആര്യനാട്: ആടിനു തീറ്റ ശേഖരിക്കാൻ പോയതിനു പിന്നാലെ കാണാതായ യുവതിയെ വീടിനു സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

ആര്യനാട് പഴയതെരുവ് വെങ്കിട്ടകുഴി വീട്ടിൽ എ.നാസറുദീന്റെ ഭാര്യ യഹിയാബീവിയെ (37)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആടിനു തീറ്റ ശേഖരിക്കാൻ പോയ ഇവർ മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആര്യനാട് പോലീസ് കേസെടുത്ത് മേൽനടപടി സ്വീകരിച്ചു. മക്കൾ: മുഹമ്മദ് അൻസൽ, അൻസൽനാ ബീവി.

Content Highlights: Woman was found dead in a well