ഹൈദരാബാദ്; വനിതാ ടെക്കിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ചയാണ് യുവതിയെ കണ്ടെത്തിയത്. തെലങ്കാനയിലെ റായ്ഗ്രാം എന്ന സ്ഥലത്താണ് സംഭവം .  

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹരിണിയെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ രണ്ട് വര്‍ഷത്തോളമായി ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് അടുത്തിടെ കമ്പനി നോട്ടീസ് നല്‍കിയിരുന്നു. 

നോട്ടീസ് ലഭിച്ചശേഷം ഹരിണി അതീവ ദുഃഖിതയായിരുന്നെന്നും ഇതേക്കുറിച്ച് ഇവര്‍ സഹോദരനോട് സംസാരിച്ചിരുന്നെന്നും പോലീസ് പറയുന്നു. ഹരിണിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതായി ഹരിണി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നതായി റായ്ദുര്‍ഗാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. 

ഹരിണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight: Woman techie got termination letter; found dead in hostel room