ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍തൃമാതാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവതി ജീവനൊടുക്കി. തിരുച്ചിറപ്പള്ളിക്കടുത്ത് തിരുവെരുമ്പൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

എം. ഈശ്വരി (47) യാണ് മരിച്ചത്. ഇവരുടെ ഭര്‍തൃമാതാവ് ചിന്നപ്പൊണ്ണിനെ (60) പരിക്കുകളോടെ തിരുച്ചിറപ്പള്ളി മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈശ്വരിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും മരിച്ചിരുന്നു. അതിനാല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlight: woman stabs mother-in-law then commits suicide