വിദിഷ: മധ്യപ്രദേശിലെ വിദിഷയിൽ ഒപ്പം മദ്യപിച്ച സുഹൃത്തുക്കൾ യുവാവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ചു. ലാതേരി സ്വദേശി നര്‍വദയാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയില്‍ നര്‍വദയുടെ സുഹൃത്തുക്കളായ സുനില്‍ ഖുഷ്വാല, മനോജ് ഐര്‍വാര്‍ എന്നിവര്‍ വീട്ടില്‍ എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നര്‍വദയോടൊപ്പം മദ്യപിച്ചു. മദ്യലഹരിയില്‍ നര്‍വദ തളര്‍ന്നതോടെ ഇയാളുടെ ഭാര്യയെ സുനില്‍ പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് എഴുന്നേറ്റ് ആക്രമണം തടയാന്‍ ശ്രമിച്ചതോടെ മനോജ് നര്‍വദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പീഡനശേഷം ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: woman raped by husband's friends after killing him