ഭോപ്പാല്‍: ആശുപത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ നഴ്‌സിനെ വിഷം കുത്തിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഭോപ്പാല്‍ ഗാന്ധിനഗറില്‍ താമസിക്കുന്ന മനീഷ സോളാങ്കി(23)യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. 

ആശുപത്രിയില്‍ നഴ്‌സായ മനീഷ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ എട്ട് മണിയോടെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് നേരേ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തിയതിനാല്‍ യുവതിയെ വീട്ടുകാരാരും പിന്നീട് വിളിച്ചതുമില്ല. അല്പസമയത്തിന് ശേഷം മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

മനീഷയുടെ സ്‌കൂട്ടറിന് സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെടുത്തായി പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: woman nurse injects poison herself and dies