മുംബൈ: 7 കിലോ ഹെറോയിനുമായി മുംബൈയില്‍ യുവതി പിടിയില്‍. ഹെറോയിന്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ ആന്റി നെര്‍ക്കോട്ടിക്‌സ് സെല്ലിന്റെ പിടിയിലായത്. 

മുംബൈയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് പ്രതിയെ ആന്റി നെര്‍ക്കോട്ടിക്‌സ് സെല്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലയുള്ള ഹെറോയിനാണ് ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണങ്ങളും അറസ്റ്റുകളും ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlights: Woman nabbed for drug peddling from Sion; 7 kg heroin worth over Rs 22 crore seized