ചെമ്മനാട്(കാസര്‍കോട്): യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചെമ്മനാട് കൊമ്പനടുക്കം സ്വദേശി മനാഫിനെ (39) മേല്‍പ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. 

മൊബൈല്‍ റീചാര്‍ജിന് സഹായിച്ച അടുപ്പത്തില്‍ 34-കാരിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം സമീപിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ സി.എല്‍.ബെന്നിലാലു, എസ്.ഐ. കുഞ്ഞിക്കണ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Content Highlights: woman molested in chemmanad kasargod accused arrested