തിരുപ്പൂര്‍: അന്ധവിശ്വാസം കാരണവും കച്ചവടത്തിലെ പക തീര്‍ക്കാനുമായി വ്യാപാരി മറ്റൊരു വ്യാപാരിയുടെ ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. കുണ്ടടത്തിനടുത്ത് കുപ്പാണ്ടംപാളയത്ത് പലചരക്കുകട നടത്തുന്ന കറുപ്പുസ്വാമിയുടെ ഭാര്യ ലക്ഷ്മിയെയാണ് (55) കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇവരുടെ കടയ്ക്ക് സമീപത്തായി മയില്‍സ്വാമിയെ (44) പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരിനടുത്ത് കുണ്ടടത്തിനടുത്താണ് സംഭവം.
ഇരുകടക്കാരും തമ്മിലുള്ള കച്ചവടത്തിലെ മത്സരം രണ്ടുപേര്‍ക്കും ഇടയില്‍ വിദ്വേഷം ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് മയില്‍സ്വാമിക്ക് ജനിച്ച കുട്ടി ജനിച്ച രണ്ടാം ദിവസം തന്നെ മരിച്ചിരുന്നു. പിന്നീട് ഭാര്യയും ഇദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. ഇതെല്ലാം ഉണ്ടായത് കറുപ്പുസ്വാമിയും ഭാര്യ ലക്ഷ്മിയും കാരണമാണെന്ന് മയില്‍സ്വാമി അന്ധമായി വിശ്വസിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുചക്രവാഹനത്തില്‍ തന്റെ കടയിലേക്ക് സാധനങ്ങളുമായി വന്നുകൊണ്ടിരുന്ന ലക്ഷ്മിയുടെ ദേഹത്തേക്ക് മയില്‍സ്വാമി തന്റെ കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച മയില്‍സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
Content Highlights: woman killed in tirupur