തളിപ്പറമ്പ്(കണ്ണൂർ): ഭർതൃമതിയായ ഇരുപത്തിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. രയരോത്തെ കൊട്ടാരത്തിൽ ഹൗസിൽ പ്രകാശ് കുര്യനെ (35) ആണ് ഡി.വൈ.എസ്.പി. ടി.കെ. രത്നകുമാർ അറസ്റ്റു ചെയ്തത്. കാർത്തികപുരത്ത് താമസിക്കുന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 25-നായിരുന്നു സംഭവം.

പരാതിക്കാരിയെ ഫോൺവഴി പ്രതികൾ പരിചയപ്പെട്ടിരുന്നു. നെല്ലിപ്പാറയിലെ ഒരു വീട്ടിൽവെച്ചായിരുന്നു പീഡനം. ആലക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് തളിപ്പറമ്പ് ഡിവൈ.എസ്.പി. ഏറ്റെടുക്കുകയായിരുന്നു. മറ്റൊരു പ്രതികൂടി അറസ്റ്റിലാകാനുണ്ട്.

എസ്.ഐ. എൻ.കെ. ഗിരീഷ്, എ.എസ്.ഐ. കെ. സത്യൻ, സീനിയർ സി.പി.ഒ.മാരായ സുരേഷ് കക്കറ, ടി.കെ. ഗിരീഷ്, സിന്ധു എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Content Highlights:woman kidnapped and gang raped in thalipparamba kannur one accused arrested