പട്ന: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസ്സുകാരനായ മകനൊപ്പം നദിയിൽ തള്ളി. യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വയസ്സുകാരൻ മരിച്ചു. ബിഹാറിലെ ബക്സർ ജില്ലയിലെ ഓജാ ബാരോൺ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം.

ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം യുവതിയെയും അഞ്ച് വയസ്സുകാരനെയും ഒരുമിച്ച് കെട്ടിയിട്ട് നദിയിൽ എറിഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാൽ അഞ്ച് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായില്ല.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബിഹാറിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെതിരേ കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില അധഃപതിച്ചെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

Content Highlights:woman gangraped and tossed into river with her son in bihar