മംഗളൂരു: ബണ്ട്വാളില്‍ യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിട്‌ല കസബ നേത്രക്കരെ പഞ്ചലിംഗേശ്വര ക്ഷേത്രത്തിനടുത്ത ബാബു നായ്ക്കിന്റെ മകള്‍ നിഷ്ഠിത (22) ആണ് മരിച്ചത്. സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ജീവനക്കാരിയാണ്.  

ഞായറാഴ്ച വൈകിട്ട് മുതല്‍ നിഷ്ഠിതയെ കാണാനില്ലായിരുന്നു. ബന്ധുവീട്ടില്‍ പോയെന്ന് സംശയിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വിട്‌ല പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തവെയാണ് കുളത്തില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. 

കുളക്കരയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ എഴുതിയ ചിലരുടെ പേരുകളും പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ വിട്‌ല പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)