പാലക്കാട്: കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തി. പാലക്കാട് ചോറക്കോട്ടില്‍ ആണ് സംഭവം. കഴുത്തിലേറ്റത് ആഴത്തിലുള്ള മുറിവുകളാണ്. തമിഴ്‌നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.  ശനിയാഴ്ച കാലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന  സംശയത്തിലാണ് പോലീസ്. 

പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 40 വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും മറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: Woman found dead in Palakkad