കടയ്ക്കല്‍: യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിതറ ലക്ഷംവീട് ചിറയില്‍വീട്ടില്‍ രതീഷിന്റ ഭാര്യ ആശ(33) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. 

കടയ്ക്കലില്‍ ഒരു അഭിഭാഷകന്റെ ഓഫീസില്‍ ക്ലാര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു ആശ. മരണത്തില്‍ ദുരുൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൃതദേഹം സംസ്‌കരിക്കുന്നത് തര്‍ക്കത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റി. മക്കള്‍: ഗൗരി, നന്ദ.