പെരിയ(കാസര്‍കോട്): ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്യോട്ട് ആറാട്ട് കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു(22)വിനെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവിന്റെത് പ്രണയ വിവാഹമായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)