ഒറ്റപ്പാലം: വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജ മന്‍സിലില്‍ ഖദീജയാണ് (63) മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തില്‍ ഇവരുടെ ബന്ധുക്കളായ യുവതിയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കൈയ്ക്ക് പരിക്കേറ്റനിലയില്‍ ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകള്‍ ഷീജയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഷീജയെയും മകന്‍ യാസിറിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ ഷീജയുമായി തര്‍ക്കം നടന്നിരുന്നു. പ്രശ്‌നം പോലീസ് സ്റ്റേഷനിലെത്തുകയും അവിടെവെച്ച് ഖദീജക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ ഒത്തുതീര്‍പ്പാവുകയുമായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

content highlights: woman found dead in house, relative and son taken to custody