കൊച്ചി: ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6.30-ഓടെ വള്ളക്കാരാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.  

വള്ളക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും എത്തിയാണ് മൃതദേഹം മാറ്റിയത്. 

സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്താനായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്ന് നോര്‍ത്ത് പോലീസ് എസ്. ഐ. പറഞ്ഞു.

Content Highlights: woman found dead in a bridge in kochi