പേരാമ്പ്ര: കൈതക്കലില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തകിടിയില്‍ ഷാജഹാന്റെ മകളും കൈതക്കല്‍ കാഞ്ഞിരോളി ബിപിലേഷിന്റെ ഭാര്യയുമായ റിനിഷയെയാണ് (23) വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം പുല്‍പ്പള്ളിയിലേക്ക് കൊണ്ടുപോയി. എട്ടുമാസം മുമ്പായിരുന്നു റിനിഷയുടെ വിവാഹം.

സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡി.വൈ.എസ്.പി. ജയന്‍ ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)