ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കല്‍ അരയശ്ശേരിയില്‍ പരേതനായ അരുളപ്പന്റെ മകള്‍ അഞ്ജു(23)വാണ് മരിച്ചത്. 

കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാലുവര്‍ഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വിട്ടുകാരുടെ സമ്മതത്തോടെ വിവാഹമുറപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞത്.

മരിക്കുന്നതിനു മുന്നോടിയായി കാമുകന്റെ സഹോദരിക്ക് അഞ്ജു സന്ദേശമയച്ചിരുന്നു. അവര്‍ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)