ഏലൂര്‍(എറണാകുളം): വാഹനാപകടത്തില്‍ പരിക്കേറ്റ് പാതാളം ഏലൂര്‍ ഇ.എസ്.ഐ.സി. ആസ്പത്രിയില്‍ ചികിത്സ തേടിയ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി.
യുവതിയുടെ പരാതിയില്‍ ആസ്പത്രിയിലെ അറ്റന്‍ഡര്‍ രാജേന്ദ്രന്‍ പിള്ള (50) യുടെ പേരില്‍ ഏലൂര്‍ പോലീസ് കേസെടുത്തു. ഇയാള്‍ കൊല്ലം സ്വദേശിയാണ്. യുവതിയെ എക്‌സ് റേ മുറിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഉപദ്രവിച്ചത്.