ലുധിയാന: നഗ്നചിത്രങ്ങൾ പകർത്തി ഭർത്താവ് ബ്ലാക്ക്മെയിൽ ചെയ്യുന്നതായി ഭാര്യയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ 23-കാരിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരേ പോലീസിൽ പരാതി നൽകിയത്. കുളിമുറിയിൽ രഹസ്യമായി സ്ഥാപിച്ച ക്യാമറകൾ വഴി നഗ്നചിത്രങ്ങൾ പകർത്തിയെന്നും ഇപ്പോൾ ഈ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നുമാണ് യുവതിയുടെ ആരോപണം.

നിലവിൽ സ്വന്തം വീട്ടിലാണ് യുവതി താമസിക്കുന്നത്. ഭർതൃവീട്ടിൽ താമസിച്ചിരുന്ന സമയത്താണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ചില ചിത്രങ്ങൾ ഇതിനകം ഭർത്താവ് വാട്സാപ്പ് സ്റ്റാറ്റസായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഭർത്താവിന് പുറമേ ഭർതൃമാതാവിനും ഭർത്താവിന്റെ അമ്മാവന്മാർക്കും സംഭവത്തിൽ പങ്കുണ്ടെന്നും യുവതി ആരോപിക്കുന്നു.

യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights:woman filed complaint against husband for threatening her with private photos