ഹൈദരാബാദ്: 80 വയസ്സുകാരനായ ബന്ധു മദ്യം നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഹൈദരാബാദ് ഫലക്‌നുമ സ്വദേശിയായ 22 വയസുകാരിയാണ് ബഞ്ചാറഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ തനിക്ക് താമസസൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. 

ഏപ്രില്‍ ആദ്യവാരമാണ് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ബന്ധുവിന്റെ വീട്ടിലെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് 80 കാരന്‍ ഇരുവര്‍ക്കും മദ്യം നല്‍കിയ ശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

അതേസമയം, യുവതി പീഡന പരാതി നല്‍കിയതിന് പിന്നാലെ ബന്ധുവായ 80 വയസ്സുകാരന്‍ മറ്റൊരു പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് തന്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ചെന്നാണ് ഇയാളുടെ പരാതി. സംഭവത്തില്‍ കേസെടുത്തതായും എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman filed complaint against 80 year old relative