കണിയാമ്പറ്റ(വയനാട്): മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പംപോയ മലങ്കര സ്വദേശി പ്ലാന്തോട്ടത്തില്‍ ഷിന്‍സി സണ്ണി (23)യുംസുഹൃത്തായ ചീരാല്‍ നമ്പ്യാര്‍കുന്ന് തട്ടാര്‍വളപ്പില്‍ പി.എസ്. അജോഷും (28) റിമാന്‍ഡില്‍.

ഒരു സര്‍ക്കാര്‍ സ്‌കൂളിലെ താത്കാലിക അധ്യാപികയായ യുവതി, നാലരയും ഒന്നരയും വയസ്സുള്ള രണ്ടുമക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോവുകയായിരുന്നു. 

യുവതിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇരുവരെയും കമ്പളക്കാട് എസ്.ഐ. പി.ജി. രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. 

യുവതിയുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകള്‍ പ്രകാരവും യുവാവിന്റെ പേരില്‍ പ്രേരണക്കുറ്റത്തിന് ഐ.പി.സി. 317, 109 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.

Content Highlights: woman eloped with lover in kaniyambatta wayanad, police arrested them