പുന്നയൂര്‍ക്കുളം(തൃശ്ശൂര്‍): നാലുവര്‍ഷംമുന്‍പ് കാണാതായ അമ്മയെയും രണ്ട് കുട്ടികളെയും കോയമ്പത്തൂരില്‍നിന്ന് കണ്ടെത്തി.

പൊറുങ്ങ് സ്വദേശിയായ യുവാവിനൊപ്പം താമസിക്കുകയായിരുന്ന യുവതിയെയും മക്കളെയുമാണ് വടക്കേക്കാട് പോലീസ് കണ്ടെത്തിയത്. യുവതിയെ കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

10, 14 വയസ്സ് പ്രായമായ കുട്ടികളെ ചെല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി യുവതിക്കൊപ്പം വിട്ടു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ കോടതി വിട്ടയച്ചു.

2016-ല്‍ ആണ് സ്വകാര്യ ഡ്രൈവിങ് സ്‌കൂളില്‍ ജോലിചെയ്തിരുന്ന യുവതിയെ കുട്ടികള്‍ക്കൊപ്പം കാണാതായത്. 2019 ഏപ്രിലില്‍ യുവതിയുടെ മാതാവ് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍ കണ്ടെത്തിയത്. കാണാതാകുന്ന സമയത്ത് യുവതി വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ആല്‍ത്തറയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. എട്ടുവര്‍ഷംമുന്‍പ് യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: woman eloped with lover and children; police found her from coimbatore after four years