ബേപ്പൂര്‍: മൂന്ന് വയസ്സുള്ള കുട്ടിയെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 22-കാരിയായ യുവതിയെയും 25 വയസ്സുള്ള കാമുകനെയും പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞമാസം മൂന്നുമുതല്‍ യുവതിയെ കാണാനില്ലെന്ന് മാറാട് പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ഐ. വിനോദന്‍, എസ്.ഐ. ജയപ്രകാശ് എന്നിവര്‍ അന്വേഷണം ആരംഭിച്ചത്.

കമിതാക്കള്‍ ഊട്ടി, തിരുപ്പതി എന്നിവിടങ്ങളില്‍ പോയിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഒടുവില്‍ പിടിക്കപ്പെടുമെന്നെത്തിയതോടെ മാറാട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ കല്ലായി സ്വദേശിക്കൊപ്പമാണ് യുവതി കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ടത്.

Content Highlights: woman eloped from beypore; arrested with her lover