കാസര്‍കോട്: ബേഡകത്ത് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമതി(23)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണ്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

തിങ്കളാഴ്ച രാത്രിയാണ് സുമതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് മര്‍ദനമേറ്റത്. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

യുവതിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. 

Content Highlights: woman dies in kasargod husband in police custody