കൊച്ചി: കളമശ്ശേരിയില്‍ മെട്രോയ്ക്ക് കീഴിലുള്ള വിളക്ക് കാലില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായതാണ് പോലീസിനെ സംശയത്തിലാക്കുന്നത്..

എടത്തല സ്വദേശിനി മന്‍ഫിയ(സുഹാന)യാണ് അപകടത്തില്‍ മരിച്ചത്. വാഹനമോടിച്ചിരുന്ന സല്‍മാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പം മറ്റൊരു യുവാവ് കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാത്തതാണ് സംശയത്തിനിടയാക്കുന്നത്. സല്‍മാന്റെ മൊഴികളിലും വ്യക്തതയില്ല.

 

kochi kalamassery accident
അപകടമുണ്ടായ സ്ഥലം | ഫോട്ടോ: മാതൃഭൂമി

കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.  വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോയ്ക്ക് കീഴിലെ വിളക്കുകാലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. 

Content Highlights: woman dies in a car accident in kochi another one injured their fellow traveler went missing