ജാര്‍ഖണ്ഡ്:  മൂന്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കികൊന്നു. ബലാത്സംഗത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ സ്വകാര്യ ഭാഗത്ത് കമ്പ് കുത്തിയിറക്കിയ നിലയില്‍ ആണ് ഗ്രാമീണര്‍ ആശുപത്രിയിലെത്തിച്ചത്.  ജാര്‍ഖണ്ഡിലെ ജംട്ടാര ജില്ലയില്‍ ആണ് സംഭവം.

സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ മുന്‍ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബിഎന്‍ സിങ്ങ് വ്യക്തമാക്കി. 

ബുധനാഴ്ച്ച രാത്രി കാളിപൂജയോട് അനുബന്ധിച്ചുള്ള നാടകം കാണാനെത്തിയ യുവതിയെ മുന്‍ഭര്‍ത്താവും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം  പ്രയോഗിച്ച് ഗ്രാമത്തിലെ വയലില്‍ എത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് കമ്പ് കുത്തിയിറക്കിയ ശേഷം  ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

സഹായം അഭ്യര്‍ത്ഥിച്ചുള്ള യുവതിയുടെ കരച്ചില്‍ കേട്ടെങ്കിലും നേരം പുലര്‍ന്ന ശേഷമാണ് ഗ്രാമീണര്‍ സംഭവസ്ഥലത്തെത്തി യുവതിയെ അടുത്തുള്ള നാരായണ്‍പുര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ജംട്ടാര ആശുപത്രിയിലേക്ക് യുവതിയെ മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

 

തന്റെ മുന്‍ഭര്‍ത്താവും രണ്ടുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു യുവതി ഗ്രാമീണരോട് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി.

Content Highlight; Woman dies after gang-rape, stick inserted in her private parts