ഹരിയാണ: തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഹരിയാണയിലെ യമുനാ നഗറിലാണ് സംഭവം.

പരാതി നല്‍കിയിട്ട് പന്ത്രണ്ട് ദിവസമായിട്ടും പോലീസ് അന്വേഷണം ആരംഭിക്കുകയോ പ്രതിയെ പിടികൂടുയോ ചെയ്തില്ലെന്ന് യുവതി ബന്ധുക്കളോട് പരാതിപ്പെട്ടിരുന്നു. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് പോയ സമയത്താണ് അവര്‍ ആത്മഹത്യ ചെയ്തത്.

അതേസമയം, യുവതിയുടെ പരാതിയെക്കുറിച്ച്  അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. മൂന്നു മാസം മുമ്പാണ് യുവതിയെ ചിലര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Content Highlights: woman commits suicide on police inaction over her rape complaint