തൊടുപുഴ:  മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ശ്യാംകുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

ഇയാള്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 

ഡിസംബര്‍ 31-നാണ് ഷീബയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബയും ശ്യാംകുമാറും പ്രണയത്തിലായിരുന്നു. നേരത്തെയും ഇയാള്‍ക്കെതിരേ യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടിമാലി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. 

Content Highlights: woman commits suicide in munnar policeman suspended from service