കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ ഭര്‍ത്താവിനൊപ്പം മുറിയെടുത്ത യുവതി ജീവനൊടുക്കിയ നിലയില്‍. മലപ്പുറം മങ്കട കല്ലിങ്ങല്‍വീട്ടില്‍ സുള്‍ഫിക്കര്‍ അലിയുടെ ഭാര്യ റംഷീന (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് സുള്‍ഫിക്കറും റംഷീനയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ സുള്‍ഫിക്കര്‍ ചായവാങ്ങാനായി പുറത്തുപോയ സമയത്താണ് റംഷീന ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. റൂം തുറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ചവിട്ടിപ്പൊളിച്ചാണ് അകത്തേക്ക് കയറിയത്. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് പത്തിരിപ്പാലം സ്വദേശിനിയാണ് റംഷീന.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)