കൊല്ലം: പരവൂര്‍ ഭൂതക്കുളത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഭൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ഭൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ സംഭവം. 

ബാങ്ക് കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍വെച്ചാണ് സ്ത്രീ ദേഹത്ത് തീകൊളുത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ ബാങ്കിനുള്ളിലേക്ക് ഓടിക്കയറയുകയായിരുന്നു. 

ബാങ്കിലെ താത്കാലിക കളക്ഷന്‍ ഏജന്റാണ് സത്യവതി. ജോലിയില്‍ സ്ഥിരപ്പെടുത്താത്തതില്‍ ഇവര്‍ നേരത്തെ പലവട്ടം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: woman commits suicide in a bank in paravur kollam