കോട്ടയം: ഭർത്താവ് തനിയെ സർക്കസ് കാണാൻ പോയ മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. മാങ്ങാനം പേഴുവേലിക്കുന്നിനുസമീപം വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി നിയാസുദീൻ ലസ്‌കറിെൻറ ഭാര്യ തസ്ലീമ ബീഗം ലസ്‌കറിനെയാണ് (18) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 7.30-നാണ് സംഭവം. നിയാസുദീൻ പെയിന്റിങ് തൊഴിലാളിയാണ്. നിയാസുദീൻ പോലീസിന് നൽകിയ മൊഴിയിൽ നിന്ന്: കോട്ടയം നാഗമ്പടത്ത് നടക്കുന്ന സർക്കസ് കാണാൻ തസ്ലീമയെ കൊണ്ടുപോകാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇവരെ കൊണ്ടുപോകാതെയാണ് നിയാസുദീൻ സർക്കസിന് പോയത്. തിരികെ വീട്ടിലെത്തി വിളിച്ചിട്ടും കതക് തുറന്നില്ല. ഫോൺ വിളിച്ചിട്ട് തസ്ളീമ എടുത്തുമില്ല.

തുടർന്ന് കതക് പൊളിച്ച് അകത്തുകയറി കയർ അറത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നിയാസുദീനെ നാട്ടുകാർ തടഞ്ഞുവെച്ച് കോട്ടയം ഇൗസ്റ്റ് പോലീസിന് കൈമാറി. ഇൗസ്റ്റ് പോലീസ് മേൽനടപടി സ്വീകരിച്ചു.

Content Highlights: woman commit suicide over to husband went for circus alone