ഭുവനേശ്വര്‍:  ഫോണ്‍വിളി കുറയ്ക്കണമെന്നും തന്നോട് മാത്രം ഫോണില്‍ സംസാരിച്ചാല്‍ മതിയെന്നും താക്കീത് ചെയ്ത സുഹൃത്തിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. സുഹൃത്തിന്റെ പരാതിയെതുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ഒഡീഷയിലെ കോഞ്ച്ഹറില്‍ യുവതിയുടെ വീട്ടില്‍ വെച്ച് ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്. 

ചെന്നെയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന രാജേന്ദ്ര നായിക്കിനാണ് ഉറ്റസുഹൃത്തും വിവാഹിതയുമായ യുവതിയില്‍ നിന്നും ആക്രമണം നേരിടേണ്ടിവന്നത്.  കോഞ്ച്ഹര്‍ ജില്ലയിലെ ഘടഗോണിലെ ജഹബേണ്ട സ്വദേശിയാണ് രാജേന്ദ്ര. ചെന്നൈയില്‍ നിന്നും  കോഞ്ച്ഹറില്‍ എത്തിയ രാജേന്ദ്ര സ്വന്തം ഗ്രാമത്തിലേക്ക് പോകാതെ രാത്രി യുവതിയുടെ വീട്ടില്‍ തങ്ങി.

ഇതിനിടെ രാജേന്ദ്ര യുവതിയോട് മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കുന്നത് കുറയ്ക്കണമെന്നും തന്നെ മാത്രം ഫോണ്‍ ചെയ്താന്‍ മതിയെന്നും ആവശ്യപ്പെട്ടു. ഇത് യുവതി സമ്മതിയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് രാജേന്ദ്രയെ യുവതി നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. ബോധരഹിതനായ ശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു.

ആദ്യം പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജേന്ദ്രയെ പിന്നീട് കോഞ്ച്ഹറിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലായിരുന്ന യുവാവ് ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. 

Content Highlight: Woman chops off youth’s genitals after tiff over phone