തിരുവനന്തപുരം:  അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിന(19)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

കഴിഞ്ഞദിവസമാണ് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ അല്‍ഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വെച്ചശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ അല്‍ഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അല്‍ഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Content Highlights: woman burnt to death in kattakkada thiruvananthapuram